പുല്പള്ളി: മുള്ളന്‍കൊല്ലി സെന്റ് മേരിസ് എച്ച്.എസ്.എസ്. വിദ്യാര്‍ത്ഥിനി സാനിയ ഷെല്ജന് ചികിത്സാ സഹായത്തിനായി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫണ്ട് ലഭ്യമാക്കുന്നതിനായി ഈ മാസം ആറിന് മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫെറോന പാരിഷ് ഹാളില്‍ വൈകിട്ട് 6.30 മുതല്‍ സംഗീത സന്ധ്യ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മുനീര്‍ ആച്ചിക്കുളം, തോമസ് പാഴൂക്കാല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- Advertisement -
- Advertisement -