നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇലക്ഷന്‍ പരിശോധനാ വിഭാഗവും, എക്‌സൈസ് വകുപ്പും സംയുക്തമായി മുത്തങ്ങയില്‍ നടത്തിയ പരിശോധനയില്‍ ആറ് കിലോ കഞ്ചാവ് പിടികൂടി.ബംഗളൂരു തിരുവനന്തപുരം സൂപ്പര്‍ ഡീലക്‌സ് ബസ്സില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇലക്ഷന്‍ പരിശോധന വിഭാഗം ഉദ്യോഗസ്ഥരായ എം. ഷാജു, ഒ.ജെ. ജോബിഷ്, കെ.ജി. ബാലകൃഷ്ണന്‍, സി.എസ്. രതീഷ്, സഹദേവന്‍, അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ എം. ജയന്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പത്മനാഭന്‍, ബാബുരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
- Advertisement -
- Advertisement -