- Advertisement -

- Advertisement -

ജില്ലയില്‍ 69 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 69 പേര്‍ക്ക് കൂടി കോവിഡ്

 

. 44 പേര്‍ക്ക് രോഗമുക്തി

 

വയനാട് ജില്ലയില്‍ ഇന്ന് (2.04.21) 69 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 44 പേര്‍ രോഗമുക്തി നേടി. 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28630 ആയി. 27717 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 727 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 651 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

 

രോഗം സ്ഥിരീകരിച്ചവര്‍

പടിഞ്ഞാറത്തറ സ്വദേശികള്‍ 11പേര്‍, കല്‍പ്പറ്റ, മേപ്പാടി, കണിയാമ്പറ്റ ആറു പേര്‍ വീതം, വൈത്തിരി 5 പേര്‍, പനമരം, ബത്തേരി നാല് പേര്‍ വീതം, മീനങ്ങാടി, മുട്ടില്‍ മൂന്നു പേര്‍ വീതം, മൂപ്പൈനാട്, പൂതാടി, പുല്‍പ്പള്ളി, വെള്ളമുണ്ട രണ്ടു പേര്‍ വീതം, അമ്പലവയല്‍, മാനന്തവാടി, തരിയോട്, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

 

സൗദി അറേബ്യയില്‍ നിന്ന് വന്ന നെന്മേനി സ്വദേശി, തമിഴ്‌നാട്ടില്‍ നിന്ന് വന്ന മാനന്തവാടി, തരിയോട് സ്വദേശികള്‍, കര്‍ണാടകയില്‍ നിന്ന് വന്ന മൂപ്പൈനാട്, ബത്തേരി, നൂല്‍പ്പുഴ, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമെത്തി രോഗ ബാധിതരായത്.

 

44 പേര്‍ക്ക് രോഗമുക്തി

നെന്മേനി സ്വദേശികള്‍ മൂന്നു പേര്‍, തരിയോട് രണ്ടു പേര്‍, വെങ്ങപ്പള്ളി, വെള്ളമുണ്ട, ബത്തേരി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 35 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

 

244 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (2.04.21) പുതുതായി നിരീക്ഷണത്തിലായത് 244 പേരാണ്. 202 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3478 പേര്‍. ഇന്ന് പുതുതായി 9 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 569 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 313459 സാമ്പിളുകളില്‍ 309803 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 281173 നെഗറ്റീവും 28630 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page