- Advertisement -

- Advertisement -

പോളിംങ് ഉദ്യോഗസ്ഥര്‍ക്കുള്ള വോട്ടെടുപ്പ് തുടങ്ങി

0

ജില്ലയില്‍ തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്കുള്ള വോട്ടെടുപ്പ് പ്രത്യേകം വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ തുടങ്ങി. വോട്ടെടുപ്പിന്റെ ആദ്യ ദിനത്തില്‍ 379 പേരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. കല്‍പ്പറ്റ മണ്ഡലത്തില്‍ 152 പേരും, സുല്‍ത്താന്‍ ബത്തേരിയില്‍ 77 പേരും, മാനന്തവാടിയില്‍ 150 പേരുമാണ് വോട്ട് ചെയ്തത്.

കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, മാനന്തവാടി നിയോജക മണ്ഡലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് െ്രെടസം ഹാള്‍, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളിലാണ് തപാല്‍ വോട്ടിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുളളത്. ഇന്നും നാളെയും വോട്ടെടുപ്പ് തുടരും. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് വോട്ട് ചെയ്യാനുള്ള സമയം.

Leave A Reply

Your email address will not be published.

You cannot copy content of this page