- Advertisement -

- Advertisement -

സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

0

മക്കിമല ഗവ: എല്‍.പി. സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സ്‌കൂളിന് സമീപം ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് നിലവിലെ കെട്ടിടം പഠന യോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ കെട്ടിടത്തിനായി ഫണ്ട് അനുവദിച്ചത്. കെട്ടിടം അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 48 മണിക്കുര്‍ കൊണ്ട് താല്‍ക്കാലിക പഠന സൗകര്യമൊരുക്കായാണ് നിലവില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ സ്‌കൂളിന് കെട്ടിടത്തിനായി ഉണ്ടായിരുന്ന 15 ലക്ഷത്തിന് പുറമെ ജില്ലാ നിര്‍മ്മിതികേന്ദ്രം തനത് ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ കൂടി കൂട്ടി ചേര്‍ത്ത് 60 ലക്ഷം രൂപ ചിലവഴിച്ചാണ് 5 ക്ലാസ്സ് മുറികളുള്ള കെട്ടിടം നിര്‍മ്മിക്കുന്നത്. തറക്കല്ലിടല്‍ ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ് സദാശിവന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന്‍, ബ്ലോക്ക് മെമ്പര്‍ തങ്കമ്മ യേശുദാസ് ,വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി, ടി.കെ.ഗോപി, ഹെഡ്മിസ്ട്രസ് റോസിലി ജോസഫ്, നിര്‍മിതി സൈറ്റ് എഞ്ചിനീയര്‍ ടി.ജെ. അജിസണ്‍, വി.സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page