- Advertisement -

- Advertisement -

ജില്ലയില്‍ 55 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 55 പേര്‍ക്ക് കൂടി കോവിഡ്

 

. 24 പേര്‍ക്ക് രോഗമുക്തി

 

വയനാട് ജില്ലയില്‍ ഇന്ന് (31.03.21) 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 24 പേര്‍ രോഗമുക്തി നേടി. 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28495 ആയി. 27625 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 701 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 625 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

 

രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി സ്വദേശികള്‍ 9 പേര്‍, അമ്പലവയല്‍ 7 പേര്‍, എടവക 6 പേര്‍, പടിഞ്ഞാറത്തറ, പനമരം നാല് പേര്‍ വീതം, കല്‍പ്പറ്റ 3 പേര്‍, കോട്ടത്തറ, മാനന്തവാടി, നെന്മേനി, തവിഞ്ഞാല്‍, വെള്ളമുണ്ട രണ്ട് പേര്‍ വീതം, മീനങ്ങാടി, മേപ്പാടി, മുള്ളന്‍കൊല്ലി, മുട്ടില്‍, പൊഴുതന, തിരുനെല്ലി, വെങ്ങപ്പള്ളി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്‌നാട്ടില്‍ നിന്ന് വന്ന രണ്ട് എടവക സ്വദേശികള്‍, ബാംഗ്ലൂരില്‍ നിന്ന് വന്ന ഒരു മാനന്തവാടി സ്വദേശി, ചെന്നൈയില്‍ നിന്ന് വന്ന ഒരു ബത്തേരി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗബാധിതരായവര്‍.

 

24 പേര്‍ക്ക് രോഗമുക്തി

എടവക, നൂല്‍പ്പുഴ സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 22 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

 

244 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (31.03.21) പുതുതായി നിരീക്ഷണത്തിലായത് 244 പേരാണ്. 162 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3269 പേര്‍. ഇന്ന് പുതുതായി 6 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 752 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 311847 സാമ്പിളുകളില്‍ 308680 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 280185 നെഗറ്റീവും 28495 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page