- Advertisement -

- Advertisement -

ഇരു മുന്നണികളും വോട്ടര്‍മാരെ സ്വാധീനിക്കുന്നു – സജി ശങ്കര്‍

0

ജില്ലയിലെ എല്‍ഡിഎഫും യുഡിഎഫും വോട്ടര്‍മാരെ സ്വാധീനിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍.വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനെതിരെ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും സജി ശങ്കര്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയില്‍ മിക്ക ഇടങ്ങളിലും യുഡിഎഫ് മദ്യവും, ബ്ലാക്ക് മണിയും ഇറക്കിയാണ് വോട്ടര്‍മാരെ സ്വാധീനിക്കുന്നതെന്നും, ബത്തേരിയില്‍ പ്രത്യേകിച്ച് പൂതാടി, ഇരുളം ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് മദ്യം നല്‍കി വനവാസി വോട്ടര്‍മാരെ അടക്കം സ്വാധീനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പണവും മദ്യവും കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും, കിറ്റ്, പെന്‍ഷന്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് എല്‍ഡിഎഫ് വോട്ട് ചോദിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇലക്ഷന്‍ കമ്മീഷന്‍ ഇവിടെ നോക്കുകുത്തികളാവുകയാണ്. . ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും, വെല്‍ഫെയര്‍ പാര്‍ട്ടി പോലുള്ള വര്‍ഗീയശക്തികളെ കൂട്ടുപിടിച്ചാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെല്‍ഫെയര്‍ പാര്‍ട്ടിയാണ് എല്‍ഡിഎഫിനു വേണ്ടി വോട്ട് ചോദിക്കുന്നതെന്നും, ബിജെപി പ്രചാരണം ശക്തമാണെന്നും ഇത്തവണ ജയിക്കാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page