ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഏപ്രില്‍ മൂന്നിന് ജില്ലയിലെത്തും.വയനാട് മീനങ്ങാടി ശ്രീകണ്ഠപ്പാ ഗൗണ്ടര്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 നാണ് പരിപാടി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, വി. മുരളീധരന് തുടങ്ങി സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും. ബിജെപി ഉത്തരമേഖല ജനറല്‍ സെക്രട്ടറി കെ.സദാനന്ദന്, ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
- Advertisement -
- Advertisement -