ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താന്‍ മാര്‍ഗ്ഗമില്ല. ഗോത്രവര്‍ഗ്ഗ വീട്ടമ്മയുടെ കാഴ്ച്ച അനുദിനം നശിക്കുന്നു. ബത്തേരി ഈരംകൊല്ലി പണിയ കോളനിയിലെ കുറുക്കന്-വെളുത്ത ദമ്പതികളുടെ മകള്‍ 32 കാരിയായ ശില്പയുടെ കാഴ്ച്ചയാണ് അനുദിനം നഷ്ടപെടുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പാണ് ശില്പയ്ക്ക് കാഴ്ച്ച കുറവ് അനുഭവപെടാന്‍ തുടങ്ങിയത്. ഇതിപ്പോള്‍ കൂടിക്കൂടി കാഴ്ച്ച പൂര്‍ണ്ണമായും ഇല്ലാതായ അവസ്ഥയാണ്. ഇതിനിടെ ഭര്‍ത്താവും മരിച്ചതോടെ ശില്പയുടെ ചികിത്സയും മുടങ്ങി. ഇതോടെ മൂന്ന് പെണ്‍കുട്ടികളുടെ അമ്മയായ ഇവരുടെ സംരക്ഷണം പ്രായമായ അച്ഛന് കുറുക്കനും അമ്മ വെളുത്തക്കുമായി. ഇതോടെ ശില്‍പ്പയും മക്കളുമടങ്ങിയ ആറംഗകുടുംബം വളരെ ദുരിത പൂര്‍ണ്ണമായ ജീവിതമാണ് നയിക്കുന്നത്. ട്രൈബല്‍ വകുപ്പ് ഇവരെ തിരിഞ്ഞു നോക്കുന്നില്ലന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സുമനസുകളുടെ സഹായം ലഭിച്ചാല്‍ ചികിത്സ നടത്തി കാഴ്ച്ച വീണ്ടെടുക്കാമെന്ന പ്രതീക്ഷിയിലാണ് ഈ കുടുംബം.
- Advertisement -
- Advertisement -