- Advertisement -

- Advertisement -

ഫാ. ഷിബു കുറ്റിപറക്കലിനെ പ്രവാസി വയനാട് യു.എ.ഇ ആദരിച്ചു

0

ജീവകാരുണ്യം എന്താണെന്നു തന്റെ ശരീരം പകുത്തു നല്‍കി സ്വന്തം ജിവിതത്തിലൂടെ കാണിച്ചുനല്‍കിയ ഫാ. ഷിബു കുറ്റിപറക്കലിനെ ആദരിക്കുകയും തുടര്‍ന്നുള്ള ജീവിത യാത്രയില്‍ എല്ലാവിധ ഭാവുകങ്ങളും നേരുകയും ചെയ്തു. ഷാര്‍ജ വിക്ടോറിയ കോളേജില്‍ വെച്ച് ചേര്‍ന്ന ചടങ്ങില്‍ ചെയര്‍മാന്‍ മജീദ് മടക്കിമല പ്രവാസി വയനാട് യു.എ.ഇ കമ്മിറ്റിക്കുവേണ്ടി മൊമെന്റോ നല്‍കുകയും, ശ്രീ. ബിനോയ് നായര്‍ പൊന്നാട അണിയിക്കുകയും ചെയ്തു, അതോടൊപ്പം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന ഷാര്‍ജ ചാപ്റ്റര്‍ കണ്‍വീനറും കൂട്ടായ്മയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ ഷാജി വര്‍ഗീസിന് പ്രവാസി വയനാട് (യു.എ.ഇ) സെന്‍ട്രല്‍ കൗണ്‍സില്‍ യാത്രയപ്പ് നല്‍കി. മജീദ് മടക്കിമല അദ്ദേഹത്തിനെ പൊന്നാടയണിക്കുകയും വിക്ടോറിയ കോളേജ് എം.ഡി സുനില്‍ മൊമെന്റോ നല്‍കുകയും ചെയ്തു. വിവിധ ചാപ്റ്ററുകളെ പ്രതിനിധീകരിച്ചുകൊണ്ട് അഡ്വ. മുഹമ്മദ് അലി, മൊയ്ദു മക്കിയാട്, ബിനോയ് നായര്‍, സൈഫുദീന്‍ ബത്തേരി, അഡ്വ. യു.സി അബ്ദുള്ള, ബിജു കരണി, ജോമോന്‍ തവിഞ്ഞാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു, ചെയര്‍മാന്‍ മജീദ് മടക്കിമലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ വിനോദ് പുല്‍പ്പള്ളി സ്വാഗതവും ട്രഷറര്‍ സാബു പരിയാരത്ത് നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page