- Advertisement -

- Advertisement -

പുത്തൂര്‍ അറവ് മാലിന്യസംസ്‌കരണ പ്ലാന്റ്: അനുകൂല വിധിക്കെതിരെ ഐക്യ സമരസമിതി

0

വാളാട് പുത്തൂര്‍ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മാണത്തിന് സത്യവിരുദ്ധമായ കാര്യങ്ങള്‍ കോടതിയില്‍ ബോധിപ്പിച്ച് അനുകൂല വിധി സമ്പാദിച്ചതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാന്‍ ഐക്യ സമരസമിതി.നിര്‍ദ്ദിഷ്ട ഫാക്ടറിക്ക് 100 മീറ്റര്‍ പരിധിക്കുള്ളില്‍ കോണ്‍ക്രീറ്റ് വീടുകള്‍ ഉണ്ടായിട്ടും അത് ഒരു കൂരയാക്കിയാണ് കോടതിയില്‍ അവതരിപ്പിച്ച് അനുകൂല നിലപാട് ലഭ്യമാക്കിയത്.

പുത്തൂരില്‍ മാലിന്യ നിര്‍മ്മാണ പ്ലാന്റ് പ്രവര്‍ത്തി ഒരു വിഭാഗം ജനങ്ങള്‍ തടയുന്നതായി കമ്പനി ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പരിഗണനയില്‍ പോലീസ് പ്രൊട്ടക്ഷനോടുകൂടി പണി തുടരാന്‍ അനുമതി ലഭ്യമാക്കിയതായാണ് സൂചന.ഈ അവസ്ഥയില്‍കൂടുതല്‍ ജനങ്ങളെ സംഘടിപ്പിച്ച വലിയൊരു സമരപരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട് അതിന്റെ ഭാഗമായി ഇന്നലെ ടൗണില്‍ പ്രദേശവാസികള്‍ വായ്മൂടിക്കെട്ടി പ്രദേശവാസികള്‍പ്രതിഷേധ ജാഥ നടത്തി.

Leave A Reply

Your email address will not be published.

You cannot copy content of this page