- Advertisement -

- Advertisement -

ജ്യോതിര്‍ഗമയുടെ പ്രവര്‍ത്തനം മാതൃകാപരം :  സഖറിയാസ് മാര്‍ പോളികോര്‍പ്പസ്

0

രക്തദാന രംഗത്ത് ജ്യോതിര്‍ഗമയുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പോളികോര്‍പ്പസ് മെത്രാപ്പോലീത്ത. തുടര്‍ച്ചയായ 11-ാം വര്‍ഷവും പീഡാനുഭവാരം ടീം ജ്യോതിര്‍ഗമയ രക്തദാന വാരമായി ആചരിക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം മാനന്തവാടി മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജ്യോതിര്‍ഗമയ കോ-ഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ് അധ്യക്ഷനായിരുന്നു. ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലില്‍, തൃശ്ശിലേരി മാര്‍ ബസേലിയോസ് പള്ളി വികാരി ഫാ. സിബിന്‍ താഴത്തേക്കുടി, ഫാ. ജോര്‍ജ് നെടുംതള്ളില്‍, ഫാ. എല്‍ദോ മനയത്ത്, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിനിജ മെറിന്‍ ജോയ്, സിനി മാറ്റമന തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page