രാജസ്ഥാനിലെ പൂര്‍ണിമ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന പതിനാറാമത് രാജ്യാന്തര സിക്സ്എ സൈഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീം ജേതാക്കളായി. കേരള ടീം ക്യാപ്റ്റന്‍ ഷമീം ട്രോഫി ഏറ്റുവാങ്ങി. മാര്‍ച്ച് 23 വരെയായിരുന്നു ചാമ്പ്യന്‍ഷിപ് നടന്നത്. സിക്സ്എ സൈഡ് ക്രിക്കറ്റ് ഫൗണ്ടേഷന് ഓഫ് ഇന്ത്യയാണ് മത്സരം സംഘടിപ്പിച്ചത്. 12 സംസ്ഥാന ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ആതിഥേയരായിരുന്ന രാജസ്ഥാനെയാണ് കേരള ടീം തോല്‍പ്പിച്ചത്. മാര്‍ച്ച് 27ന് കേരള ടീം നാട്ടിലെത്തും. കേരളത്തിനു വേണ്ടി വയനാട് ജില്ലയില്‍ നിന്ന് അലന് ജോഷി,ജിബിന്‍ ജോര്‍ജ് എന്നിവരും മലപ്പുറം കോഴിക്കോട് ജില്ലയില്‍ നിന്ന് അജ്മല്‍ ഫവാസ്,മുഹമ്മദ് ഷമീം,മുഫീദ്,യു.എന്‍.രാഹുല്‍, എം.റിദ്ധിക്, എ.അന്‍ഷിദ്,എം.റിന്‍ഷാദ്, നിഥിന്ജെറി,നിഷാദ് എന്നിവരുമാണ് പങ്കെടുത്തത്.
- Advertisement -
- Advertisement -