കല്ലൂര്‍ ഭാഗങ്ങളില്‍ അനധികൃത മദ്യവില്പന നടത്തി വന്നിരുന്ന കല്ലൂര്‍ 67 പണപ്പാടി വീട്ടില്‍ മനോജ് കുമാറിനെയാണ് ബത്തേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ഷര്ഫുദ്ദീന് മദ്യ വില്‍പ്പനക്കിടെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2 ലിറ്ററോളം വില്ക്കാന് സൂക്ഷിച്ചിരുന്ന മദ്യം കണ്ടെത്തി. ഇയാള്‍ക്കെതിരെ ഇതിനു മുമ്പും അബ്കാരി കേസുകള്‍ നിലവിലുണ്ട്. ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വൈത്തിരി സബ് ജയിലിലേക്ക് റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ കെ.ജി. ശശികുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.ആര്. വിനോദ്, സി.വി. ഹരിദാസന്, കെ.കെ.അനില്‍ കുമാര്‍,റഹീം എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
- Advertisement -
- Advertisement -