- Advertisement -

- Advertisement -

എന്‍.ഡി.എ. പ്രകടനപത്രിക പുറത്തിറക്കി

0

മാനന്തവാടി മണ്ഡലം എന്‍.ഡി.എ. പ്രകടനപത്രിക പുറത്തിറക്കി. ഉറപ്പില്ലാത്ത ഉറപ്പിനല്ല, രാജ്യം കണ്ട വികസനത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യത്തില്‍ നടപ്പാക്കാന്‍ കഴിയുന്നവ പറഞ്ഞു കൊണ്ടാണ് പത്രിക പുറത്തിറക്കുന്നെതെന്ന് മാനന്തവാടി പ്രസ്സ് ക്ലബ്ബില്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ച് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ പറഞ്ഞു.

നാളിതുവരെ മാനന്തവാടി മണ്ഡലം ഭരിച്ച ഇടത് വലത് മുന്നണികളുടെ കാര്‍ബണ്‍ കോപ്പിയല്ല എന്‍.ഡി.എയുടെ പ്രകടനപത്രിക. മണ്ഡലത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട്, വൈദ്യുതി, കുടിവെള്ളം എന്നിവ ഉറപ്പാക്കും. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കും, മണ്ഡലത്തിലെ വന്യമൃഗ ശല്ല്യത്തിന് ശാശ്വത പരിഹാരം കാണുകയും കാടും നാടും വേര്‍തിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും, വന ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്തും , മാനന്തവാടിയിലെ ആര്‍ട്ട് ഗ്യാലറിക്ക് സ്വന്തം സ്ഥലവും കെട്ടിടവും, തിരക്കുള്ള റോഡുകളില്‍ ഓവര്‍ ബ്രിഡ്ജ്, കാര്‍ഷിക മേഖലകള്‍ക്ക് ആകര്‍ഷകമായ പദ്ധതികളും , ജൈവ കൃഷി പ്രോത്സാഹനവും, തുടങ്ങി മാനന്തവാടിയെ മാതൃകാ നഗരമാക്കുമെന്നുമുള്ള 40 ഇന കാര്യങ്ങള്‍ നടപ്പാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. വാര്‍ത്താ സമ്മേളനത്തില്‍ സജി ശങ്കറിന് പുറെമെ ബി.ജെ.പി.നേതാക്കളായ കണ്ണന്‍ കണിയാരം, അഖില്‍ പ്രേം, വിജയന്‍ കൂവണ, ജിതിന്‍ ഭാനു, സുരേഷ് പെരിഞ്ചോല, ദിലീപ്, മനോജ് പാല്‍ വെളിച്ചം തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page