- Advertisement -

- Advertisement -

എല്‍.ഡി.എഫ് സമരം:  ചെയ്ത് പോയ തെറ്റിന്റെ കുമ്പസാരമെന്ന് യു.ഡി.എഫ് 

0

മാനന്തവാടി നഗരസഭ കെട്ടിട നികുതി വര്‍ദ്ധനവിന്റെ പേരില്‍ എല്‍.ഡി.എഫ് നടത്തുന്ന സമരം,  ചെയ്ത് പോയ തെറ്റിന്റെ കുമ്പസാരമെന്ന് യു.ഡി.എഫ് ഭരണ സമിതി. ജനുവരിയില്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ് ഭരണ സമിതി കെട്ടിട നികുതിയുടെ പേരില്‍ ഒരാള്‍ക്ക് പോലും നോട്ടീസ് നല്‍കിയിട്ടില്ലെന്നും നഗരസഭയില്‍ തോറ്റത് പോലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തോല്‍വി മുന്‍കൂട്ടി കണ്ടുള്ള സമരാഭാസമാണെന്നും ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍  കുറ്റപ്പെടുത്തി.

2016 ല്‍ ഭരണം കൈയാളിയ എല്‍.ഡി.എഫ് ഭരണസമിതിയാണ് ഇന്നത്തെ നികുതി വര്‍ദ്ധനവ് നടപ്പാക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തത്. അന്നത്തെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആ തീരുമാനത്തെ എതിര്‍ത്തിരുന്നു. അന്ന് സി.പി.എം.നേതൃത്വത്തിലുള്ള ഭരണ സമിതി പാസാക്കിയ കെട്ടിട നികുതിയുടെ ഡിമാന്റ് നോട്ടീസാണ് ഇപ്പോള്‍ ആളുകള്‍ക്ക് ലഭിക്കുന്നത്. നിലവിലെ യു.ഡി.എഫ് ഭരണ സമിതി അധികാരത്തില്‍ വന്ന ശേഷം ആര്‍ക്കെങ്കിലും ഡിമാന്റ് നോട്ടീസ് അയച്ചതായി കാണിക്കാന്‍ എല്‍.ഡി.എഫിനെ വെല്ലുവിളിക്കുകയാണ്. അത്തരത്തില്‍ സി.പി.എം. ഭരിക്കുമ്പോള്‍ സംഭവിച്ച തെറ്റ് മറച്ചുവെക്കാനും ഇക്കരണത്താല്‍ മാനന്തവാടി നഗരസഭയില്‍ എല്‍.ഡി.എഫിന് വോട്ട് കുറയുമെന്ന ഭയവുമാണ്  നഗരസഭക്ക് മുന്‍പിലെ സമരഭാസമെന്നും ഇത്തരം സമരങ്ങളെ ജനം പുച്ഛിച്ചുതള്ളുമെന്നും ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി , വൈസ് ചെയര്‍മാന്‍ പി.വി.എസ്.മൂസ, സ്ഥിരം സമിതി അദ്ധ്യക്ഷമാരായ പി.വി.ജോര്‍ജ് , മാര്‍ഗരറ്റ് തോമസ്, അഡ്വ: സിന്ധു സെബാസ്റ്റ്യന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page