- Advertisement -

- Advertisement -

ചാമ്പ്യന്‍സ് ട്രോഫി ഫുട്‌ബോള്‍  മത്സരം നാളെ മുതല്‍ 

0

വയനാട് ഈഗ്ള്‍സ് ഫുട്‌ബോള്‍ ക്ലബ് പിണങ്ങോട് ഫഌഡ്‌ലിറ്റ് മിനിസ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഫുട്‌ബോള്‍ മത്സരം നാളെ ആരംഭിക്കുമെന്ന് സംഘാടകര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ ടൂര്‍ണ്ണമെന്റുകളില്‍ വിജയികളായ 18 ടീമുകള്‍ പങ്കെടുക്കുന്ന മത്സരം 14 ദിവസം നീണ്ടു നില്‍ക്കും. 25,000 രൂപയും ട്രോഫിയുമാണ് വിജയികള്‍ക്ക് സമ്മാനിക്കുന്നത്. ഒരുദിവസം രണ്ടു കളികള്‍ ഉണ്ടാകും. ഏഴു മണിക്കാണ് മത്സരം. കെ ജെറിഷ്, ഷമീര്‍ ബാബു, സാനി നാസര്‍, വി എം അയ്യൂബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page