കരണി ടൗണിലെ ജെ.ഡി.സി വളവിന് സമീപം നിയന്ത്രണംവിട്ട ലോറി മറിഞ്ഞു. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന പാര്‍സല്‍ ലോറി നിയന്ത്രണം വിട്ട് മറിയുകകയായിരുന്നു. അപകടത്തില്‍ ലോറി െ്രെഡവര്‍ കോഴിക്കോട് സ്വദേശി മുസ്തഫ നിസ്സാര പരുക്കകളോടെ മീനങ്ങാടി സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി. വാഹനത്തിലെ ലോഡ് ഒരു ഭാഗത്തേക്ക് ചെരിഞ്ഞ് കയര്‍ പൊട്ടി നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞു.
- Advertisement -
- Advertisement -