- Advertisement -

- Advertisement -

തെരഞ്ഞെടുപ്പ് ചിത്രം വ്യക്തം 18 പേര്‍ മത്സര രംഗത്ത്

0

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം തെളിഞ്ഞു. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലായി 18 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.  മാനന്തവാടിയിലും കല്‍പ്പറ്റയിലും 7 പേര്‍ വീതവും സുല്‍ത്താന്‍ ബത്തേരിയില്‍ 4  പേരുമാണ് മത്സരരംഗത്തുളളത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുളള അവസാന ദിനമായ തിങ്കളാഴ്ച്ച കല്‍പ്പറ്റ മണ്ഡലത്തില്‍ ഒരു പത്രിക പിന്‍വലിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ ഇ.ആര്‍ സന്തോഷ് കുമാറാണ് പത്രിക പിന്‍വലിച്ചത്.  ഏപ്രില്‍ 6 ന് രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് ജില്ലയിലെ വോട്ടെടുപ്പ്.

നിയോജക മണ്ഡലം, സ്ഥാനാര്‍ത്ഥിയുടെ പേരും പാര്‍ട്ടിയും , ചിഹ്നം ക്രമത്തില്‍;

മാനന്തവാടി :

1. ഒ.ആര്‍ കേളു (സി.പി.ഐഎം)  ചുറ്റിക അരിവാള്‍ നക്ഷത്രം,

2. പി.കെ ജയലക്ഷമി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) കൈ

3. പള്ളിയറ മുകുന്ദന്‍ (ബി.ജെ.പി)  താമര

4. വിജയ ചേലൂര്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി)  ആന

5. ബബിത ശ്രീനു (എസ്.ഡി.പി.ഐ)  താക്കോല്‍

6. കേളു കെ.കെ (സ്വതന്ത്രന്‍)  സ്‌റ്റെതസ്‌ക്കോപ്പ്

7. ലക്ഷമി (സ്വതന്ത്ര)  പൈനാപ്പിള്‍

കല്‍പ്പറ്റ :

1. അശ്വിന്‍ ഭീംനാഥ് (ബഹുജന്‍ സമാജ് പാര്‍ട്ടി)  ആന

2. അഡ്വ. ടി.സിദ്ദിഖ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)  കൈ

3. സുബീഷ്. ടി.എം (ബി.ജെ.പി)  താമര

4. എം.വി ശ്രേയാംസ് കുമാര്‍ (ലോക് താന്ത്രിക് ജനതാദള്‍)  ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍

5. സുനില്‍ വൈദ്യര്‍ (അണ്ണാ ഡെമോക്രാറ്റിക് ഹൂമന്റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ)  കുടം.

6. .ശൈലേഷ്.കെ (സ്വതന്ത്രന്‍)  കുട

7. ടി.സിദ്ദിഖ് (സ്വതന്ത്രന്‍)  ഗ്ലാസ് ടംബ്ലര്‍

സുല്‍ത്താന്‍ ബത്തേരി :

1. സി.കെ ജാനു (ബി.ജെ.പി)  താമര

2. ഐ.സി ബാലകൃഷ്ണന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) കൈ

3. എം.എസ് വിശ്വനാഥന്‍ (സി.പി.ഐഎം)  ചുറ്റിക അരിവാള്‍ നക്ഷത്രം

4. ഒണ്ടന്‍ പണിയന്‍ (സ്വതന്ത്രന്‍)  ഓട്ടോറിക്ഷ

Leave A Reply

Your email address will not be published.

You cannot copy content of this page