- Advertisement -

- Advertisement -

ചുമരെഴുത്തില്‍ വ്യത്യസ്തത തീര്‍ത്ത് ഒ ആര്‍ കേളുവിന്റെ പ്രചരണം

0

ചുമരെഴുത്തില്‍ വ്യത്യസ്തത തീര്‍ത്ത് ഒ.ആര്‍കേളുവിന്റെ പ്രചാരണം. മനം നിറഞ്ഞ മാനന്തവാടി എന്ന മാനന്തവാടി മണ്ഡലത്തിന്റെ എല്‍ഡിഎഫ് മുദ്രാവാക്യം ഉപയോഗിച്ചാണ് പ്രചരണ ചുമര്‍ തീര്‍ത്തത്. അക്ഷരങ്ങള്‍ക്കൊപ്പം സ്ഥാനാര്‍ത്ഥിയുടെ ചിത്രം വരച്ചും ഈ ചുമര്‍ ഭംഗിയാക്കി.

ചിത്രകാരന്‍ അനീസ് മാനന്തവാടിയാണ് ഈ ചുമരില്‍ വ്യത്യസ്ത തീര്‍ത്തത്.ചുമര് എഴുത്തില്‍ വ്യത്യസ്ഥത പുലര്‍ത്തണമെന്ന ആശയത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു കലാസൃഷ്ടി തയ്യാറക്കിയത് എന്നും അനീസ് മാനന്തവാടി പറയുന്നു.

പ്രചാരണത്തില്‍ പുതുമ വരുത്തണമെന്ന തീരുമാന ത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു പ്രചാരണം കൊണ്ട് വന്നതെന്ന് സി.പി എം ലോക്കല്‍ സെക്രട്ടറി കെ.ടി വിനു പറഞ്ഞു.വ്യത്യസ്തമായ ഈ ചുമരെഴുത്ത് കാണാന്‍ നിരവധി പേരാണ് എത്തുന്നത്.

പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലായ ഒ.ആര്‍ കേളുവിന്റെ പ്രമോ വീഡിയോ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം വൈറലായിരുന്നു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page