- Advertisement -

- Advertisement -

സി.കെ.ജാനു പ്രചരണത്തിന് തുടക്കം കുറിച്ചു

0

റോഡ് ഷോയോടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി.കെ.ജാനു ബത്തേരി മണ്ഡലത്തില്‍ പ്രചരണത്തിന് തുടക്കം കുറിച്ചു. ജനാധിപത്യ രാഷ്ട്രീയ സഭയുടെ സംസ്ഥാന നേതാവാണെങ്കിലും ജാനു ബത്തേരിയില്‍ ബിജെപിയുടെ താമര ചിഹ്നത്തിലാണ് മത്സരിക്കുക. മണ്ഡലത്തില്‍ വിജയം സുനിശ്ചിതമാണെന്ന് ജാനു അവകാശപ്പെട്ടു.

സുല്‍ത്താന്‍ ബത്തേരിയില്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉല്‍ഘാടനം ചെയ്തതിനുശേഷം റോഡ്‌ഷേയോടെയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.ചുങ്കത്തുനിന്നും ആരംഭിച്ച റോഡ് ഷോ ടൗണ്‍ചുറ്റി സമാപിച്ചു. ഇത്തവണയും എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍്ട്ടി അധ്യക്ഷ സി കെ ജാനു താമര ചിഹ്നത്തിലാണ് മത്സരിക്കുന്നത്. മുന്നണിക്കു നേതൃത്വം നല്‍കുന്ന ബിജെപി നേതൃത്വങ്ങളും,ജെആര്‍പി നേതാക്കളുമായി കൂടിയാലോചിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമായ തെന്നും ഇത്തവണ വിജയം ഉറപ്പെന്നും സി കെ ജാനു പറഞ്ഞു.കഴിഞ്ഞതവണ മുന്നണിയുടെ ഭാഗമായി മത്സരിച്ചപ്പോള്‍ ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു മത്സരിച്ചത്.താമര ചിഹ്നത്തില്‍ മത്സരിക്കുന്നത് ഏറെ ഗുണംചെയ്യുമെന്നും നിലവിലെ അസ്വാരസ്യങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണി നേതൃത്വം.കഴിഞ്ഞ ദിവസം സി കെ ജാനു എന്‍ഡിഎ സ്ഥാനാര്‍ഥിയാകുന്നതിനെതിരെ ബത്തേരിയില്‍ സേവ് ബിജെപി സേവ് എന്‍ ഡിഎ എന്ന പേരില്‍ പോസറ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ബിജെപി ദേശിയസമിതി അംഗം പി സി മോഹനന്‍ നിര്‍വ്വഹിച്ചു.കെ സദാനന്ദന്‍ അധ്യക്ഷനായി.

    Leave A Reply

    Your email address will not be published.

    You cannot copy content of this page