പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഗാന്ധി ജയന്തി ദിനാഘോഷം നടത്തി. എന്‍.എസ്.എസ്, സ്കൗട്ട് ഗൈഡ്, സ്റ്റുഡന്റ് പോലീസ്, റെഡ്ക്രോസ്, പരിസ്ഥിതി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് പുഷ്പാര്‍ച്ചന, സര്‍വ്വമത പ്രാര്‍ത്ഥന, സംസ്ഥാന പാതയോര ശുചീകരണം, പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം, വൃക്ഷ തൈ നടീല്‍ എന്നിവയും നടത്തി. സംസ്ഥാന പാതയോര ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം കേരള റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ യൂണിയന് സംസ്ഥാന സെക്രട്ടറി സി.ഡി ബാബു നിര്‍വ്വഹിച്ചു. പ്രിന്സിപ്പാല് കെ.ആര് ജയരാജ്, ഹെഡ്മിസിട്രസ്സ് കെ. റാണി വര്‍ഗീസ്, പ്രവീണ്‍ ജേക്കബ്, പി.ആര് തൃദീപ് കുമാര്‍, കെ.ആര് ജയശ്രീ, എം.സി സാബു, എന്‍.എന്‍ ചന്ദ്രബാബു, പി.ബി ഹരിദാസ് എന്നിവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -