രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും, അഖണ്ഡതയ്ക്കുമായി ജീവിച്ച മഹാത്മ ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള കാലഘട്ടത്തിലൂടെയാണ് ഭാരതം കടന്ന് പോകുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ഡി.സി.സി ഓഫീസില്‍ നടന്ന ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി മെമ്പര്‍ പി.പി ആലി, കെ.വി പോക്കര്‍ ഹാജി, വി.എ മജീദ്, എം.എ ജോസഫ്, ഒ.വി അപ്പച്ചന്‍, ബിനു തോമസ്, പോള്‍സണ്‍ കൂവയ്ക്കല്‍, പി.കെ കുഞ്ഞുമൊയ്തീന്‍, സി. ജയപ്രസാദ്, ജി. വിജയമ്മ ടീച്ചര്‍, അഡ്വ. ജോഷി സിറിയക്ക്, എന്‍. വേണുഗോപാല്‍ മാസ്റ്റര്‍, കെ.കെ രാജേന്ദ്രന്‍, വി. നൗഷാദ്, സുന്ദര്‍രാജ് എടപ്പെട്ടി, പി. വിനോദ്കുമാര്‍, സുജയ വേണുഗോപാല്‍, എന്‍. ശ്രീനിവാസന്‍, എന്‍.പി മജീദ്, പ്രമോദ് തൃക്കൈപ്പറ്റ,പി. കുഞ്ഞമ്മദ്, പി.ജി ആന്റണി എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -