- Advertisement -

- Advertisement -

ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന തിരഞ്ഞെടുപ്പ് :മുഖ്യമന്ത്രി

0

ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നതാണ് സംസ്ഥാനത്ത് നടക്കുന്ന തിരഞ്ഞടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഒ.ആര്‍. കേളുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണം മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം മണ്ഡലമായ ധര്‍മ്മടത്തെ പ്രചരണത്തിന് ശേഷം സംസ്ഥാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് പൊതുയോഗമാണ് മാനന്തവാടിയില്‍ നടന്നത്.

മതനിരപേക്ഷതയും , ഭരണഘടനയും തകര്‍ക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നു.
രാജ്യത്തിന്റെ നിലനില്‍പ്പിനെ അപകടപ്പെടുത്തുന്ന കാര്യങ്ങളാണ് ഇന്ന് നടക്കുന്നത്.
സമാനതകളില്ലാത്ത വികസനമാണ് കേരളത്തില്‍ കഴിഞ്ഞ 5 വര്‍ഷം കൊണ്ട് നടപ്പിലാക്കിയത് ഇത് ഇല്ലാതാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത് ലോക രാജ്യങ്ങള്‍ പോലും പ്രശംസിക്കുന്ന തരത്തിലുള്ള വികസനമാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കിയത്.ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പ്
ദേശീയ തലത്തില്‍ ഉയര്‍ന്നു വരുന്ന പ്രക്ഷോഭങ്ങളുടെയും, പ്രസ്ഥാനങ്ങളുടെയും മുന്നോട്ടുള്ള പോക്കിനെ കേരളത്തിലെ തിരഞ്ഞെടുപ്പു ഫലം സ്വാധീനിക്കുമെന്നും. പിണറായി വിജയന്‍ പറഞ്ഞു.കേരളത്തിന്റെ കിഫി ഫണ്ട് വിതരണത്തിന് എതിരെ അന്വേഷണം പ്രഖ്യാപിച്ചാല്‍ പേടിക്കുന്നവരല്ല തങ്ങളെന്നും അത്തരത്തില്‍ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലന്നും പിണറായി വിജയന്‍ പറഞ്ഞു. ഇ.ജെ. ബാബു അദ്ധ്യക്ഷത വഹിച്ചു. സി.പി.എം.കേന്ദ്ര കമ്മറ്റി അംഗം പി.കെ ശ്രീമതി ടീച്ചര്‍ .കല്‍പ്പറ്റ എം എല്‍ .എ .സി.കെ ശശിന്ദ്രന്‍ .എ. എന്‍. പ്രഭാകരന്‍ ,ഒ ആര്‍ കേളു, എം.പി. അനില്‍ തുടങ്ങി ഘടക കക്ഷി നേതാക്കള്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page