- Advertisement -

- Advertisement -

ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ്

. 35 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (16.03.21) 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 35 പേര്‍ രോഗമുക്തി നേടി. 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27755 ആയി. 26897 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 692 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 629 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി, മുട്ടില്‍ 10 വീതം, മുള്ളന്‍കൊല്ലി 7, പുല്‍പ്പള്ളി 4, അമ്പലവയല്‍, മാനന്തവാടി 3 വീതം, കണിയാമ്പറ്റ, പൊഴുതന, തിരുനെല്ലി 2 വീതം, മേപ്പാടി, നെന്മേനി, നൂല്‍പ്പുഴ, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത് കര്‍ണാടകയില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി, സൗത്ത് ആഫ്രിക്കയില്‍ നിന്ന് വന്ന ബത്തേരി സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

35 പേര്‍ക്ക് രോഗമുക്തി
ബത്തേരി, വെള്ളമുണ്ട, അമ്പലവയല്‍ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 32 പേരമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

259 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (16.03.21) പുതുതായി നിരീക്ഷണത്തിലായത് 259 പേരാണ്. 297 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3494 പേര്‍. ഇന്ന് പുതുതായി 8 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 620 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 300428 സാമ്പിളുകളില്‍ 295488 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 267733 നെഗറ്റീവും 27755 പോസിറ്റീവുമാണ്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page