- Advertisement -

- Advertisement -

അടിയന്തര അറിയിപ്പ്

0

കല്‍പ്പറ്റ വെള്ളാരംകുന്ന് പെട്രോള്‍ പമ്പിനു സമീപം ലോറി ഇടിച്ചു കയറിയതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ ബഹുനില കെട്ടിടം പൊളിച്ചു നീക്കുന്ന പ്രവൃത്തി ഉച്ചയ്ക്ക് 2.30 മുതല്‍ ആരംഭിക്കുന്നതിനാല്‍ 200 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ അടിയന്തരമായി മാറിത്താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.വീടുകളിലെയും കെട്ടിടങ്ങളിലെയും ഗ്യാസ് കണക്ഷന്‍ ഓഫ് ചെയ്യുകയും വൈദ്യുതി മെയിന്‍ സ്വിച്ച് ഓഫാക്കുകയും ചെയ്യണം.

ഇതുമായി ബന്ധപ്പെട്ട് നഗരസഭ സ്വീകരിക്കുന്ന നടപടികളുമായി സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 204151 നമ്പറില്‍ ബന്ധപ്പെടാം.

    Leave A Reply

    Your email address will not be published.

    You cannot copy content of this page