കല്‍പ്പറ്റ ടൗണിലെ ചുങ്കം ജങ്ഷനിലുള്ള കൊലുസ് ജ്വല്ലറിയില്‍ മോഷണം.2 ലക്ഷം രൂപ മതിക്കുന്ന വെള്ളി ആഭരണമാണ് മോഷണം പോയത്.ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം.ഇന്നലെ കട അവധിയായതിനാല്‍ വൈകിട്ട് പൂട്ട് പൊളിഞ്ഞ് കിടക്കുന്നത് കണ്ട സമീപത്തെ കടക്കാരനാണ് മോഷണം നടന്നതായുള്ള വിവരം അറിയിക്കുന്നത്.കല്‍പ്പറ്റ സ്വദേശി ഷൈജല്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി.കല്‍പ്പറ്റ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു
- Advertisement -
- Advertisement -