- Advertisement -

- Advertisement -

വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി 

0

പൂതാടി ശ്രീ നാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകന്‍ ഇ.വി അബ്രഹാമിനും നല്ലൂര്‍നാട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന ഹയര്‍സെക്കന്‍ഡറി അധ്യാപിക സിസിലി അബ്രഹാമിനും അസോസിയേഷന്‍ ഓഫ് കൊമേഴ്‌സ് ടീച്ചേഴ്‌സ് വയനാടിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഓഡിറ്റോറിയത്തില്‍ യാത്രയയപ്പ് നല്‍കി. കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കെ.എം തൊടി മുജീബ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് നവീന്‍ പോള്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി അജിത് കാന്തി, എം.കെ രാജേന്ദ്രന്‍, എം.എം മാത്യു, അനില്‍കുമാര്‍ എം.കെ ഷിവി, പി.സി തോമസ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page