- Advertisement -

- Advertisement -

മഞ്ഞള്‍പ്പാല്‍ ദിവസവും കുടിച്ചുനോക്കിയാലോ? ഗുണങ്ങളേറെ

0

അടുക്കളയിലെ ഒരു പ്രധാനപ്പെട്ട ചേരുവയാണ് മഞ്ഞള്‍. കറികള്‍ക്കെല്ലാം നിറങ്ങള്‍ നല്‍കുവാനും, പച്ചക്കറികളിലേയും പഴങ്ങളിലേയും മറ്റും വിഷാംശം നീക്കുവാനും മഞ്ഞള്‍പ്പൊടി ഉപയോഗിക്കാവുന്നതാണ്. മഞ്ഞള്‍പ്പൊടിക്കുളള ആരോഗ്യഗുണങ്ങളും ഔഷധ ഗുണങ്ങളും വളരെ വലുതാണ്. കാലുകളിലെ വേദന,ഡയബറ്റിസ്, ഉറക്കക്കുറവ്, ക്ഷീണം, തൈറോയ്ഡ് തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുടെ എണ്ണം ഈ കാലത്ത് വളരെ കൂടുതലാണ്. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമാണ് മഞ്ഞള്‍ പാല്‍. ഉറങ്ങുന്നതിനു മുന്‍പ് ഒരല്‍പം മഞ്ഞള്‍ പാല്‍ കുടിക്കുന്നതിലൂടെ സുഖകരമായ ഉറക്കത്തിനും ഇത് ഗുണം ചെയ്യും.

രണ്ട് നുള്ള് മഞ്ഞള്‍, രണ്ടു നാര് കുങ്കുമപ്പൂവ്, രണ്ട് അണ്ടിപ്പരിപ്പും ഒരു ബദാമും ചതച്ചത്, ഒന്നര കപ്പ് പാല്‍, ആവശ്യത്തിന് പഞ്ചസാര എന്നിവയാണ് മഞ്ഞള്‍ പാല്‍ തയാറാക്കുന്നതിനു വേണ്ട ചേരുവകള്‍. പാല്‍ തിളപ്പിച്ചതിനു ശേഷം ഈ ചേരുവകള്‍ ഇടാം. എന്നിട്ട് ചൂടോടെയോ, തണുപ്പിച്ചിട്ടോ ഈ പാല്‍ കുടിക്കാം. രാത്രി ഉറങ്ങുന്നതിനു മുന്‍പ് കുടിക്കുകയാണെങ്കില്‍ സുഖകരമായ ഉറക്കം ലഭിക്കും. മഞ്ഞളിന്റെ അംശം പതിവായി ശരീരത്തില്‍ എത്തുകയാണെങ്കില്‍ അത് തലച്ചോറിനും ഏറെ ഗുണം ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി ശരീരഭാരം കുറയ്ക്കുവാനും മഞ്ഞള്‍ ഉപകരിക്കുന്നതാണ്. ഒപ്പം ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും, കൊളസ്‌ട്രോളും എല്ലാം മഞ്ഞള്‍ ഇല്ലാതാക്കും. മുഖകുരുപോലെയുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍ അകറ്റി ചര്‍മ്മരോഗ്യവും മഞ്ഞള്‍ കാത്തുസൂക്ഷിക്കാന്‍ സഹായിക്കും. ഉത്കണ്ഠ, വിഷാദം പോലെയുള്ള മനസികാവസ്ഥ ഇല്ലാതാക്കുവാനും മഞ്ഞള്‍ ഉപകരിക്കും. പ്രമേഹം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തടയുവാനും ഇവ ഉപകരിക്കും. അതുകൊണ്ടു തന്നെ ദിവസവും രാത്രി മഞ്ഞള്‍ പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page