- Advertisement -

- Advertisement -

സി.ആര്‍ കറപ്പന്റെ അറസ്റ്റ് വൈകുന്നു പ്രതിഷേധവുമായി യു.ഡി.എഫ്

0

നെന്മേനി പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സി.ആര്‍.കറപ്പനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി യു.ഡി.എഫ് നെന്മേനി പഞ്ചായത്ത് കമ്മറ്റി. സി.ആര്‍ കറപ്പന്റെ അറസ്റ്റ് വൈകിക്കുന്നതിന് പിന്നില്‍ സി.പി.എം ആണെന്നും അറസ്റ്റ് വൈകിയാല്‍ അമ്പലവയല്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും യു.ഡി.എഫ്. കഴിഞ്ഞ സെപ്തംബര്‍ 27നാണ് കോളിയാടിയിലെ വീട്ടമ്മയെ സി.ആര്‍ കറപ്പന്‍ പീഢിപ്പിച്ചുവെന്ന പരാതി ഉയര്‍ന്നത്. പിന്നീട് വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കറപ്പന്റെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും മെമ്പര്‍ സ്ഥാനവും സി.പി.എം രാജിവെപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ദിവസങ്ങള്‍ പിന്നിട്ടിട്ടും കറപ്പനെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെതിരെയാണ് നെന്മേനി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page