നബാര്‍ഡിന്റെയും കോഫിബോര്‍ഡിന്റെയും സഹകരണത്തോടെ വേവിന് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ അന്താരാഷ്ട്ര കോഫീദിനാചരണം നടത്തി. അഗ്രികള്‍ച്ചര്‍ വേള്‍ഡ്, കൃഷി ജാഗരണ്‍, വികാസ് പീഡിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവരും പരിപാടിയില്‍ പങ്കാളികളായി. പരിപാടിയുടെ ഭാഗമായി കാപ്പി കര്‍ഷകരുടെ പ്രതീക്ഷകള്‍, അന്താരാഷ്ട്രതലത്തില്‍ വയനാടന്‍, കുടക്, നീലഗിരി, ഇടുക്കി എന്നിവിടങ്ങളിലെ കാപ്പി കൃഷിക്കുള്ള പ്രാധാന്യം, ചൂഷണത്തിനെതിരെയുള്ള കര്‍ഷകന്റെ ചെറുത്തുനില്‍പ്പുകള്‍, പുതിയ ഉല്പാദന സാധ്യതകള്‍, ഗുണനിലവാരം മെച്ചപ്പെടുത്തല്‍ എന്നിങ്ങനെ വിവിധ വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നു. സെമിനാറുകള്‍, വിവിധയിനം കാപ്പികളുടെ രുചിക്കൂട്ടുകള്‍, ടൂറിസം, വ്യവസായം, സാംസ്ക്കാരിക സാധ്യകകള്‍ എന്നിവ സംയജിപ്പിച്ചുകൊണ്ടുള്ള പരിപാടികളും നടന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച ദേശീയ സെമിനാര്‍ മില്‍മ ചെയര്മാന് പി ടി ഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. വേവിന് കമ്പനി ചെയര്മാന് എം കെ ദേവസ്യ അധ്യക്ഷനായിരുന്നു. വികാസ് പീഡിയ സംസ്ഥാന കോര്‍ഡിനേറ്റര്‍ സി വി ഷിബു, ധന്യ ഇന്ദു എന്നിവര്‍ സംസാരിച്ചു. വുമന്‍ ഇന്‍ കോഫി എന്ന വിഷയത്തില്‍ ഡോ. പി വിജയലക്ഷ്മിയും, ബാന്റിംഗ് ഓഫ് വയനാട് കോഫി-ഡോ. കറുത്തമണി, കോഫി എന്റര്‍പ്രണര്‍ഷിപ്പ് -ഡോ. എം സ്മിത, വുമന്‍ ഇന്‍ ഓര്‍ഗാനിക് കോഫി-എം ജോര്‍ജ്ജ്, ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് ഇന്‍ വയനാട് കോഫി-ജോണി പാറ്റാനി എന്നിവരും ക്ലാസുകളെടുത്തു. ഉച്ചക്ക് ശേഷം നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ശാന്തി പാലക്കല്‍, രമാദേവി, ജ്വാലിനി നേമചന്ദ്രന്‍ എന്നിവരെ ആദരിച്ചു. ഡോ. കറുത്തമണി, ജിഷ വടുക്കുംപറമ്പില് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. വിജയന് ചെറുകര, ജിനോജ് പാലത്തടത്തില്‍, ജോണി പാറ്റാനി, കിഷോര്‍, പ്രശാന്ത് രാജേഷ്, എം ടി ധന്യ, സി ഡി സുനീഷ്, കെ രാജേഷ് എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -