- Advertisement -

- Advertisement -

83 സീറ്റുകളിലെ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു;

0

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി പി എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 83 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന 74 സ്ഥാനാർഥികളെയും 9 സിപിഎം  സ്വതന്ത്ര സ്ഥാനാർഥികളെയുമാണ് പ്രഖ്യാപിച്ചത്. മഞ്ചേശ്വരത്തെയും ദേവികുളത്തെയും  സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. 11 വനിതാ സ്ഥാനാർഥികളാണ് പട്ടികയിലുള്ളത്.  വീണ്ടും അധികാരത്തിലെത്താനുള്ള മികച്ച സ്ഥാനാർഥികളെയാണ് സിപിഎം അണിനിരത്തിയിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥി പട്ടിക ഇങ്ങനെ-

തിരുവനന്തപുരം

പാറശാല – സി.കെ.ഹരീന്ദ്രൻ
നെയ്യാറ്റിൻകര – കെ. ആൻസലൻ
വട്ടിയൂർക്കാവ് – വി.കെ.പ്രശാന്ത്
കാട്ടാക്കട – ഐ.ബി.സതീഷ്
നേമം – വി.ശിവൻകുട്ടി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ
വർക്കല – വി. ജോയ്
വാമനപുരം – ഡി.കെ.മുരളി
ആറ്റിങ്ങൽ – ഒ.എസ്.അംബിക
അരുവിക്കര – ജി സ്റ്റീഫൻ

കൊല്ലം

കൊല്ലം- എം.മുകേഷ്
ഇരവിപുരം – എം.നൗഷാദ്
ചവറ – ഡോ.വി.സുജിത് വിജയൻ (സ്വതന്ത്രൻ)
കുണ്ടറ – ജെ.മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര – കെ.എൻ.ബാലഗോപാൽ

പത്തനംതിട്ട

ആറന്മുള- വീണാ ജോർജ്
കോന്നി – കെ.യു.ജനീഷ് കുമാർ

ആലപ്പുഴ

ചെങ്ങന്നൂർ- സജി ചെറിയാൻ
കായംകുളം – യു .പ്രതിഭ
അമ്പലപ്പുഴ- എച്ച്.സലാം
അരൂർ – ദലീമ ജോജോ
മാവേലിക്കര – എം.എസ്. അരുൺ കുമാർ
ആലപ്പുഴ-പി.പി .ചിത്തരഞ്ജൻ

കോട്ടയം

ഏറ്റുമാനൂർ – വി .എൻ .വാസവൻ
കോട്ടയം – കെ.അനിൽകുമാർ
പുതുപ്പള്ളി – ജെയ്ക്ക് സി. തോമസ്

ഇടുക്കി

ഉടുമ്പൻചോല – എം.എം.മണി
ദേവികുളം- സ്ഥാനാർഥി പ്രഖ്യാപനം പിന്നീട്

എറണാകുളം

കൊച്ചി – കെ.ജെ. മാക്സി
വൈപ്പിൻ – കെ.എൻ. ഉണ്ണികൃഷ്ണൻ
തൃക്കാക്കര – ഡോ.ജെ.ജേക്കബ്
തൃപ്പൂണിത്തുറ – എം.സ്വരാജ്
കളമശ്ശേരി – പി. രാജീവ്
കോതമംഗലം – ആൻറണി ജോൺ
ആലുവ – ഷെൽന നിഷാദ്
എറണാകുളം – ഷാജി ജോർജ് (സ്വത.)

തൃശൂർ

ഇരിങ്ങാലക്കുട – ആർ.ബിന്ദു
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ – മുരളി പെരുനെല്ലി
ചേലക്കര – കെ.രാധാകൃഷ്ണൻ
ഗുരുവായൂർ – എൻ.കെ.അക്ബർ
പുതുക്കാട് – കെ.കെ. രാമചന്ദ്രൻ
കുന്നംകുളം – എ.സി.മൊയ്തീൻ

പാലക്കാട്

ആലത്തൂർ – കെ.ഡി. പ്രസേനൻ
നെന്മാറ – കെ.ബാബു
പാലക്കാട് – സി.പി.പ്രമോദ്‌
മലമ്പുഴ – എ.പ്രഭാകരൻ
കോങ്ങാട്- കെ. ശാന്തകുമാരി
തരൂർ – പി.പി.സുമോദ്
ഒറ്റപ്പാലം – അഡ്വ.  കെ.പ്രേംകുമാർ
ഷൊർണൂർ – പി.പി.മമ്മിക്കുട്ടി
തൃത്താല -എം ബി രാജേഷ്

മലപ്പുറം

തവനൂർ – കെ.ടി.ജലീൽ (സ്വത.)
പൊന്നാനി- പി.നന്ദകുമാർ
കൊണ്ടോട്ടി – കെ.പി.സുലൈമാൻ ഹാജി ( പ്രവാസി വ്യവസായി )
പെരിന്തൽമണ്ണ – കെ.പി.മുഹമ്മദ് മുസ്തഫ (മലപ്പുറം മുൻനഗരസഭ ചെയർമാൻ)
നിലമ്പൂർ – പി.വി.അൻവർ (സ്വത.)
മങ്കട – ടി.കെ.റഷീദലി
വണ്ടൂർ- പി.മിഥുന
മലപ്പുറം – പാലോളി അബ്ദുറഹ്മാൻ
തിരൂർ- ഗഫൂർ പി ലിലിസ്
താനൂർ- വി അബ്ദുൾ റഹ്മാൻ (സ്വത.)

വേങ്ങര-ജിജി . പി
കോഴിക്കോട്

കൊയിലാണ്ടി – കാനത്തിൽ ജമീല
പേരാമ്പ്ര – ടി.പി. രാമകൃഷ്ണൻ
ബാലുശ്ശേരി- കെ.എം. സച്ചിൻ ദേവ്
കോഴിക്കോട് നോര്‍ത്ത് : തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ: പി.എ.മുഹമ്മദ് റിയാസ്
കുന്ദമംഗലം : പി.ടി.എ റഹിം (സ്വത.)
കൊടുവള്ളി : കാരാട്ട് റസാഖ് (സ്വത.)
തിരുവമ്പാടി – ലിൻ്റോ ജോസഫ്

വയനാട്

മാനന്തവാടി – ഒ. ആർ. കേളു
ബത്തേരി- എം.എസ്.വിശ്വനാഥൻ

കണ്ണൂർ

ധർമ്മടം – പിണറായി വിജയൻ
പയ്യന്നൂർ – പി.ഐ. മധുസൂദനൻ
കല്യാശേരി – എം.വിജിൻ
അഴീക്കോട്- കെ.വി. സുമേഷ്
മട്ടന്നൂർ – കെ.കെ.ശൈലജ
തലശ്ശേരി – എ.എൻ. ഷംസീർ
തളിപ്പറമ്പ് – എം.വി. ഗോവിന്ദൻ

കാസർഗോഡ്

ഉദുമ – സി എച്ച് കുഞ്ഞമ്പു
തൃക്കരിപ്പൂർ – എം.രാജഗോപാലൻ
മഞ്ചേശ്വരം – സ്ഥാനാർഥി പ്രഖ്യാപനം പിന്നീട്
​​​​​​​

Leave A Reply

Your email address will not be published.

You cannot copy content of this page