- Advertisement -

- Advertisement -

ഗൃഹോപകരണങ്ങള്‍ വിതരണം ചെയ്തു

0

പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പുല്‍പ്പള്ളി പാടിച്ചിറ ലയണ്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നൂറോളം കുടുംബങ്ങള്‍ക്ക് ഗൃഹോപകരണങ്ങള്‍ വിതരണം ചെയതു. പുല്‍പ്പള്ളി ലയണ്‍സ് ക്ലബ്ബില്‍ നടന്ന വിതരണ ഉദ്ഘാടനം ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഗണേശന്‍ കണയാറക്കല്‍ നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ്ബ് അഡീഷണല്‍ കാബിനറ്റ് സെക്രട്ടറി യോഹന്നാന്‍ മറ്റത്തില്‍ അദ്ധ്യക്ഷനായിരുന്നു. ഗാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പോള്‍, സജി, എബി തോമസ്, തോമസ് പാഴുക്കാല, വിന്‍സെന്റ് ചുനാട്ട് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page