നിയമസഭ ഇലക്ഷനോടനുബന്ധിച്ച് ബത്തേരി എക്സൈസ് റെയിഞ്ച് പാര്‍ട്ടിയും തോട്ടാ മൂല ഫോറസ്റ്റ് സ്റ്റേഷനും സംയുക്തമായി പൂതാടി, ഊരന്‍കുന്ന്,കാടന്‍കൊല്ലി ഭാഗങ്ങളിലും വനത്തിലും നടത്തിയ പരിശോധനയില്‍ 25 ലിറ്റര്‍ വാറ്റുചാരായം കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.പ്രതിക്കായുള്ള അന്വേഷണം നടത്തി വരുന്നു.എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ആര് ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എന്‍.ആര് രാധാകൃഷ്ണന്,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.ആര് വിനോദ്, ജ്യോതിസ് മാത്യു,തോട്ടാമൂല സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായ വേണു,ഫോറസ്റ്റ് വാച്ചര്‍മാരായ ചന്ദ്രന് ഒ.പി,കുഞ്ഞന്‍ എം.ആര് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
- Advertisement -
- Advertisement -