മേപ്പാടി പെട്രോള്‍ പമ്പിന് സമീപം റോഡില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് പരിക്ക്. ഇന്ന് വൈകിട്ട് 4.15 ഓടെയായിരുന്നു അപകടം.പെട്രോള്‍ പമ്പിന് സമീപത്തു നിന്ന് റോഡിലേക്കിറങ്ങി തിരിക്കുന്നതിനിടെ ഹോണ്ട ആക്ടീവ സ്കൂട്ടറില്‍ മേപ്പാടി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം. പരിക്കേറ്റ യുവാക്കളെ നാട്ടുകാര്‍ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ യുവാക്കള്‍ മേപ്പാടി സ്വദേശികളാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പേര വിവരങ്ങള്‍ ലഭ്യമായിട്ടില്ല.പെട്രോള്‍ പമ്പ്, ടെലഫോണ്‍ എക്സ്ച്ചേഞ്ച് എന്നിവയ്ക്ക് എതിര് വശത്തായി 3 സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വലിയ വാഹനത്തിരക്കുള്ളതും പതിവായി അപകടങ്ങള്‍ സംഭവിക്കുന്നതുമായ റോഡില്‍ ഈ ഭാഗത്തായി സീബ്ര ലൈന്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.മേപ്പാടി പോലീസ് സ്ഥലത്തെത്തുകയും അനന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
- Advertisement -
- Advertisement -