- Advertisement -

- Advertisement -

വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍ ധര്‍ണ നടത്തി

0

സ്‌ക്രോപ്പേജ് പോളിസി നിയമം, ഇന്ധന വിലവര്‍ധനവ്, ബഫര്‍സോണ്‍ കരട് വിജ്ഞാപനം തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് കേരളയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. മാനന്തവാടി ബിഎസ്എന്‍എല്‍ ഡിവിഷനല്‍ ഓഫിസിനുമുന്നില്‍ നടന്ന സമരം ജില്ലാ പ്രസിഡന്റ് പ്രസാദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് പി.ജി. ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. എസ് ലിനീഷ്, ട്രഷറര്‍ പി.സി. ബിജു, കെ. എന്‍. പ്രശാന്തന്‍ , ബിജു മനക്കന്‍ , എന്‍.എം. ശിവദാസന്‍, എ.എം. നൗഷാദ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page