- Advertisement -

- Advertisement -

വികസന വിളംബര ജാഥക്ക് സ്വീകരണം നല്‍കി.

0

സിപിഐഎം കല്‍പ്പറ്റ മണ്ഡലം വികസന വിളംബര ജാഥക്ക് വൈത്തിരിയില്‍ സ്വീകരണം നല്‍കി.സി കെ ശശീന്ദ്രന്‍ എംഎല്‍എയുടെ ഇടപെടലിലൂടെ പിണറായി സര്‍ക്കാര്‍ 2400 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടപ്പാക്കിയത്. ഹൈടെക് വിദ്യാലയങ്ങള്‍, വൈത്തിരി താലൂക്ക് ആശുപത്രി തുടങ്ങിയ വിവിധ വികസനങ്ങള്‍ ചൂണ്ടി കാട്ടിയായിരുന്നു വിളംബര ജാഥ.

കെ റഫീഖ് ക്യാപ്റ്റനും, എം മധു വൈസ് ക്യാപ്റ്റനും സി എച്ച് മമ്മി മാനേജറും ആയ ജാഥയുടെ വൈത്തിരിയിലെ സ്വീകരണ പരിപാടിയില്‍ സി കെ ശശീന്ദ്രന്‍ എം എല്‍ എ, വി ഉഷാകുമാരി, ഹാരിസ്, സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page