- Advertisement -

- Advertisement -

മുസ്ലിം യുത്ത് ലീഗ് പദയാത്രക്ക് ബത്തേരിയില്‍ സമാപനം

0

മുസ്ലിം യുത്ത് ലീഗ് ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പദയാത്രക്ക് ബത്തേരിയില്‍ സമാപനം. ഈ മാസം 22ന് പുല്‍പ്പള്ളിയില്‍ നിന്നും ആരംഭിച്ച പദയാത്ര മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പര്യടനം നടത്തിയാണ് ബത്തേരിയില്‍ സമാപിച്ചത്.

വര്‍ഗ്ഗീയതനാടിനാപത്ത് ജനദ്രോഹ സര്‍ക്കാറുകള്‍ക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിംയൂത്ത്‌ലീഗ് ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പദയാത്രക്കാണ് ബത്തേരിയില്‍ സമാപനം കുറിച്ചത്.യാത്രയില്‍ സമദ് കണ്ണിയന്‍ ജാഥ ക്യാപ്റ്റനും,സി കെ മുസ്തഫ വൈസ് ക്യാപ്റ്റനുമായിരുന്നു. നുറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന സമാപന ജാഥ കോട്ടക്കുന്നില്‍ ആരംഭിച്ച് ടൗണ്‍ ചുറ്റി സ്വതന്ത്ര മൈതാനിയില്‍ സമാപിച്ചു.പദയാത്രക്ക് മുസ്ലിംലീഗ്,വനിതാലീഗ്,എസ്ടിയു കെഎംസിസി പ്രവര്‍ത്തകരും, ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം എംഎല്‍എ ഐ സി ബാലകൃഷ്ണന്‍, സംസ്ഥാന യൂത്ത്‌ലീഗ് വൈസ് പ്രസിഡന്റ് പി ഇസ്മായില്‍, വനിതാലീഗ് ദേശീയ സെക്രട്ടറി ജയന്തിരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page