മാനന്തവാടിയില്‍ സീബ്രാലൈനുകള്‍ വരച്ചു
മാനന്തവാടി വികസന സമിതിയുടെ നേതൃത്വത്തില്‍ എല്‍.എഫ്. യു.പി. സ്കൂളിന് സമീപത്തും ആതില്‍ ജ്വല്ലറിക്ക് മുന്പിലുമാണ് സീബ്രാലൈനുകള്‍ വരച്ചത്. ജിന്‍സ് ഫാന്റ സി, എം.പി. ശശികുമാര്‍, അഡ്വ. പി.ജെ. ജോര്‍ജ്, കെ.എം. ഷിനോജ്, ജസ്റ്റിന് ചെഞ്ചട്ടേല്, കെ.മുസ്തഫ എന്നിവര്‍ നേതൃത്വം നല്കി. മാനന്തവാടിയിലെ റോഡുകളുടെ ശോചനിയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വികസന സമിതിയുടെ നേതൃത്വത്തില്‍ പി.ഡബ്ല്യു.ഡി ഓഫീസിലെത്തി നിവേദനം നല്കി. റോഡ് പണി ഉടന്‍ പൂര്‍ത്തീകരിയ്ക്കാത്ത പക്ഷം അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് വികസന സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.