- Advertisement -

- Advertisement -

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

0

മാനന്തവാടി നഗരസഭ 13-ാം ഡിവിഷന്‍ ചാലിഗദ്ധ അധികാരി കോളനി കുടിവെള്ള പദ്ധതി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രക്‌നവല്ലി ഉദ്ഘാടനം ചെയ്തു.നഗരസഭ 3 ലക്ഷം രൂപ ചിലവഴിച്ചാണ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചത്.കോളനിയിലെ 10 കുടുംബങ്ങള്‍ക്ക് പദ്ധതി ഗുണം ചെയ്യും.

ഡിവിഷന്‍ കൗണ്‍സിലര്‍ ടിജി ജോണ്‍സണ്‍ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയര്‍പേഴ്‌സണ്‍ പി.വി.എസ് മൂസ, കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, ഷിബു ജോര്‍ജ്, ലൈല സജി, മുന്‍ കൗണ്‍സിലര്‍ ഹരിചാലിഗദ്ധ, എ.ഡി.എസ്.ഭാരവാഹികളായ ആലീസ് കാരകുന്നേല്‍, വത്സമ്മ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page