- Advertisement -

- Advertisement -

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഇന്ന്

0

രാജ്യത്തെ കര്‍ഷക സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി ഇന്ന് കല്‍പ്പറ്റയില്‍ നടക്കും. നാല് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് റാലി. ഇന്നലെ വൈകീട്ട് വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി 24ന് തിരികെ ദില്ലിക്ക് മടങ്ങും.

മാണ്ടാട് മുതല്‍ മുട്ടില്‍ വരെയുള്ള മൂന്ന് കിലോ മീറ്റര്‍ ദേശീയ പാതയിലാണ് രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി. പരിനായിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലി ദേശീയ ശ്രദ്ധയിലെത്തിക്കാനാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തയാറെടുക്കുന്നത്. പൂതാടി കുടുംബശ്രീ സംഘമത്തിലും മേപ്പാടി സ്‌കൂള്‍ സംഘടിപ്പിക്കുന്ന ചടങ്ങിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും .വയനാട് ജില്ലയിലെ സന്ദര്‍ശനത്തിനുശേഷം 2 മണിയോടെ രാഹുല്‍ ഗാന്ധി മലപ്പുറത്തേക്ക് മടങ്ങും.

Leave A Reply

Your email address will not be published.

You cannot copy content of this page