- Advertisement -

- Advertisement -

രണ്ടാമത്തെ കൺമണിയെ വരവേറ്റ് സെയ്ഫ് അലി ഖാൻ-കരീന കപൂർ ദമ്പതികൾ

0

വീണ്ടും ഒരാൺകുഞ്ഞിനെ കൂടി വരവേറ്റ് സെയ്ഫ് അലി ഖാൻ- കരീന കപൂർ ദമ്പതികൾ. ഇന്ന് പുലർച്ചെയാണ് കരീന തന്‍റെ രണ്ടാമത്തെ കു‍ഞ്ഞിനെ വരവേറ്റത്. റിപ്പോർട്ടുകൾ അനുസരിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് താരത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

കുടുംബത്തിലേക്ക് ഒരു പുതിയ അംഗം കൂടിയെത്തിയെന്ന വിവരം കരീനയുടെ പിതാവ് രൺധീർ കപൂർ ഒരു മാധ്യമത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഫെബ്രുവരി 21 കരീന ഒരു ആണ്‍കുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു’ എന്നായിരുന്നു വാക്കുകൾ.

ബോളിവുഡിലെ പവർ കപ്പിള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കരീന-സെയ്ഫ് ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്. 2016 ഡിസംബർ 20നാണ് കരീന ആദ്യ മകനായ തൈമുറിന് ജന്മം നൽകിയത്. ജനനം മുതൽ തന്നെ ഒരു സെലിബ്രിറ്റിയാണ് തൈമുർ. ബോളിവുഡ് താരങ്ങളുടെ മക്കളിൽ ഒരുപക്ഷെ ഏറ്റവും പോപ്പുലർ എന്നു തന്നെ വേണം പറയാൻ.

Leave A Reply

Your email address will not be published.

You cannot copy content of this page