- Advertisement -

- Advertisement -

എടവക സമ്പൂര്‍ണ എസ്.റ്റി റേഷന്‍ കാര്‍ഡ് പഞ്ചായത്ത്

0

എടവക ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ എസ്.റ്റി റേഷന്‍ കാര്‍ഡ് പഞ്ചായത്തായുള്ള പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി.പ്രദീപ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. താലൂക്ക് സപ്ലൈ ഓഫീസ്, പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ റേഷന്‍ കാര്‍ഡ് ഇല്ലാത്ത ഇരുനൂറ്റി നാല്പത് പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചു.ഇതോടെ എടവകയിലെ ആകെയുള്ള ആയിരത്തി നാനൂറ്റി തൊണ്ണൂറ് പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് ലഭിച്ചു.

വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാനന്തവാടി െ്രെടബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ജി. പ്രമോദ് പദ്ധതി വിശദീകരണം നടത്തി.താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി  അദ്ധ്യക്ഷന്‍മാരായ ജെന്‍സി ബിനോയി,ജോര്‍ജ് പടകൂട്ടില്‍,ശിഹാബ് അയാത്ത്,ജനപ്രതിനിധികളായ ബ്രാന്‍ അമ്മദ് കുട്ടി,വി.എം.വത്സന്‍,സുജാത.സി.സി, അസി.ടി.ഡി.ഒ മനോജ്,ടി.ഇ.ഒ ദിലീപ് കുമാര്‍,സെക്രട്ടറി പി  കെ.ബാലസുബ്രഹ്മണ്യന്‍, ടൈബല്‍ പ്രമോട്ടര്‍ ഇന്ദിര രാമന്‍,ചന്ദ്രന്‍ കാവറ്റ എന്നിവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page