ബീനാച്ചി പനമരം റോഡ് നവീകരണം;ഏപ്രില്‍ 15നകം ഒന്നാംഘട്ട ടാറിംഗ് പൂര്‍ത്തീകരിക്കുമെന്ന് കരാറുകാരന്റെ ഉറപ്പ്.ഇന്ന് ബത്തേരി സിഐ ഓഫിസില്‍ നടന്ന ചര്‍ച്ചയിലാണ് കരാറുകാരന് രേഖാമൂലം ഉറപ്പുനല്‍കിയത്.15ദിവസം കൂടുമ്പോള്‍ കരാറുകാരന് നേരിട്ടെത്തി മോണിറ്ററിംഗ്് കമ്മറ്റി കൂടി നവീകരണ പ്രവര്‍ത്തി വിലയിരുത്തു മെന്നും,പൊടിശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നും കരാറുകാരന് ഉറപ്പുനല്‍കി. ബത്തേരി സി ഐ ജി പുഷ്പകുമാറിന്റെ നേതൃത്വത്തിലാണ് ജനകീയ സമിതി ഭാരവാഹികളും രാഷ്ട്രീയ നേതാക്കളും കരാറുകാരനുമായി ചര്‍ച്ചനടത്തിയത്.
- Advertisement -
- Advertisement -