- Advertisement -

- Advertisement -

അതിമാരക മയക്കുമരുന്നുമായി അഞ്ച് യുവാക്കള്‍ പിടിയില്‍

0

തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ അതിമാരകമായ മയക്കു മരുന്നായ എംഡിഎംഎയുമായി 5 പേര്‍ അറസ്റ്റില്‍.ഇവരില്‍ നിന്ന് 7 ഗ്രാം എംഡിഎംഎ പിടികൂടി.മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ ഔഞ്ഞിക്കാടന്‍ വീട്ടില്‍ ഷിബിന്‍.എ.കെ(20), പറമ്പേരി വീട്ടില്‍ നിയാസ്.പി(25),മങ്കട വീട്ടില്‍ അജ്മല്‍ എം(23), അഞ്ചുകണ്ടന്‍ വീട്ടില്‍ അജ്മല്‍ എ.കെ(25) എന്നിവരെയും തിരുവനന്തപുരം സ്വദേശിയായ തോപ്പില്‍വീട്ടില്‍ നാദിര്‍ഷ.എസ്(27) എന്നയാളെയുമാണ് മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷര്‍ഫുദീന്‍ ടിയും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്‍ വിയും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന നമ്പര്‍ ഗഘ60 ഗ4142 ഇന്നോവയും കസ്റ്റഡിയിലെടുത്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ പ്രഭാകരന്‍ പി. കെ,രാജേഷ് .വി,സുരേഷ് വെങ്ങാലികുന്നേല്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മഹേഷ്.കെ.എം, സനൂപ്.വി, ഹാഷിം.കെ, വിജേഷ് കുമാര്‍, ഷിന്റോ സെബാസ്റ്റ്യന്‍, എന്നിവര്‍ പങ്കെടുത്തു. പ്രതികളെ ഖഎഇങ 11 മാനന്തവാടി കോടതിയില്‍ ഹാജരാക്കും 0.5 ഗ്രാം എം.ഡി.എം.എ പോലും കൈവശം വെക്കുന്നത് 10 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page