മുള്ളന്‍കൊല്ലി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായ സാനിയ ഷെല്‍ജന്റെ ചികിത്സാ ധനശേഖരണാര്‍ത്ഥം നടത്തുന്ന സംഗീത സന്ധ്യയുടെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന് ലയണ്‍സ് ക്ലബ്ബ് പാടിച്ചിറക്ക് ആയിരത്തിന്റെ പതിനൊന്ന് ഫാമിലി ടിക്കറ്റ് നല്കി കൊണ്ട് നിര്‍വ്വഹിച്ചു. ലയണ്‍സ് സെക്രട്ടറി അഡ്വ. നിക്സന് ഫ്രാന്‍സിസ് ടിക്കറ്റ് ഏറ്റുവാങ്ങി, പ്രോഗ്രാം കണ്‍വീനര്‍ തോമസ് പാഴൂക്കാല, അരുണ്‍ ജോഷി, സണ്ണി തുരുത്തിമറ്റം, വിന്‍സെന്റ് ചൂനാട്ട്, മാമച്ചന്, ശ്രീവരാമന്‍ പറക്കുഴി, പി.എ പ്രകാശന്, വിന്‍സെന്റ് സി.പി, പി.വി സെബാസ്റ്റ്യന്‍ നിഷ ശശി, രഷിദ പ്രദീഷ്, ബിന്ദു ബിജു, സിസിലി ചെറിയാന്, സിനി രാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -