- Advertisement -

- Advertisement -

ബത്തേരിയില്‍ പൊലിസ് സബ്ഡിവിഷന്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

0

സുല്‍ത്താന്‍ ബത്തേരിയില്‍ പൊലിസ് സബ്ഡിവിഷന്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസിന്റെ
ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഔണ്‍ലൈനായി നിര്‍വ്വഹിച്ചു.സംസ്ഥാനത്ത് പുതിയതായി പ്രഖ്യാപിച്ച 25 സബ് ഡിവിഷനുകളില്‍ ഒന്നാണ് ബത്തേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.ഇതോടെ ജില്ലയിലെ പൊലിസ് സബ്ഡിവിഷനുകളുടെ എണ്ണം മൂന്നായി ഉയര്‍ന്നു.

സംസ്ഥാന ആഭ്യന്തര വകുപ്പ് പുതുതായി അനുവദിച്ച 25 പൊലിസ് സബ്ഡിവിഷനുകളില്‍ ഒന്നാണ് ബത്തേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡിവിഷന്റെ ചുമതല ഡിവൈഎസ്പിക്കാണ്. ഇതോടെ ജില്ലയിലെ പൊലിസ് സബ് ഡിവിഷനുകളുടെ എണ്ണം മൂന്നായി. നിലവില്‍ കല്‍പ്പറ്റ, മാനന്തവാടി എന്നിവിടങ്ങളിലായിരുന്നു സബ് ഡിവിഷനുകളുണ്ടായിരുന്നത്. മാനന്തവാടി, കല്‍പ്പറ്റ സബ് ഡിവിഷനുകളിലെ കീഴില്‍ വരുന്ന പൊലിസ് സ്റ്റേഷനുകള്‍ കൂടി ചേര്‍ത്താണ് പുതിയ സബ് ഡിവിഷന്‍ രൂപീകരിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി, ബത്തേരി ട്രാഫിക് യൂണിറ്റ് എന്നിവയ്ക്ക് പുറമെ മീനങ്ങാടി, അമ്പലവയല്‍, കേണിച്ചിറ, പുല്‍പ്പള്ളി, നൂല്‍പ്പുഴ എന്നീ സ്റ്റേഷനുകളാണ് പുതിയ സബ്ഡിവിഷനുകീഴിലുള്ളത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാന അതിര്‍ത്തികള്‍ പങ്കിടുന്ന ട്രൈജംഗ്ഷനിലെ പൊലീസ് സ്റ്റേഷന്‍ എന്നതു കൂടി കണക്കിലെടുത്ത് ബത്തേരി കേന്ദ്രീകരിച്ച് പുതിയ സബ്ഡിവിഷന്‍ ആരംഭിക്കുന്നത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ചടങ്ങില്‍ എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എഅടകക്കം ജനപ്രതിനിധികളം, രാഷ്ട്രീയ കക്ഷി നേതാക്കളും സംബന്ധിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page