- Advertisement -

- Advertisement -

നീര്‍വാരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നവീകരിച്ച സയന്‍സ് ലാബ്

0

നീര്‍വാരം ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നവീകരിച്ച സയന്‍സ് ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഷാജഹാന്‍ ഐഎഎസ് അധ്യക്ഷനായിരുന്നു. മന്ത്രി ടി എം തോമസ് ഐസക് , മുഖ്യപ്രഭാഷണവും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയുമായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ നടത്തിയ ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ് ഫലകം അനാച്ഛാദനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്തംഗം നിഖില പി ആന്റണി കെമിസ്ട്രി ലാബ് , ഗ്രാമ പഞ്ചായത്തംഗം കല്യാണി ബാബു ബോട്ടണിലാബ് ,പനമരം ഗ്രാമ പഞ്ചായത്ത് മെമ്പറും പി.ടി എ പ്രസിഡന്റുമായ വാസു അമ്മാനി സുവോളജി ലാബ്് എന്നിങ്ങനെ ഉദ്ഘാടന കര്‍മങ്ങള്‍ നിര്‍വഹിച്ചു . പ്രിന്‍സിപ്പാള്‍ റാണി ജെ, ഡയറ്റ് ലക്ചറര്‍ ഷീജ ടി ആര്‍, മത്തായി പി.ടി , സെമന്ത ജെ ഫിലോമിന , ലേഖ പി.വി ,സ്റ്റാഫ് സെക്രട്ടറി രാജേഷ് എസ് തുടങ്ങിയവര്‍ സംസാരിച്ചു

    Leave A Reply

    Your email address will not be published.

    You cannot copy content of this page