- Advertisement -

- Advertisement -

കരട് വിജ്്ഞാപനത്തിനെതിരെ ബഹുജന പ്രതിഷേധ സംഗമം

0

സ്വതന്ത്ര കര്‍ഷക സംഘം വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വയനാട് വന്യജീവി സങ്കേതം മേധാവിയുടെ കാര്യാലയത്തിനു മുന്നില്‍ ബഹുജന പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് വി അസൈനാര്‍ അദ്ധ്യക്ഷനായി. വയനാട് വന്യജീവിസങ്കേതം മേധാവിയുടെ ഓഫീസിനുമുന്നിലേക്ക് കര്‍ഷക സംഘം നടത്തിയ ബഹുജന പ്രതിഷേധ സംഗമത്തിലും അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം അലയടിച്ചു.പരിസ്ഥിതി ലോല മേഖല പരിധിയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുക,ബഫര്‍ സോണ്‍ പരിധി സീറോ പോയിന്റില്‍ നിര്‍ണ്ണയിക്കുക,കാടും നാടും വേര്‍തിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സംഗമം നടത്തിയത്.ടി മുഹമ്മദ്,എം എ അസൈനാര്‍,അഡ്വ.ഖാലിദ് രാജ,കെ നൂറുദ്ദീന്‍,അബ്ദുള്ള മാടക്കര,ഹംസ,സി കെ ഹാരിഫ്,ഷബീര്‍ അഹമ്മദ്,കോണിക്കല്‍ ഖാദര്‍,ഖാലിദ് വേങ്ങൂര്‍, ഇബ്രാഹിം തൈത്തൊടി,ഗഫൂര്‍,സമദ് കണ്ണിയന്‍,ലത്തീഫ്  തുടങ്ങിയവര്‍ സംസാരിച്ചു. സംയുക്ത ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുറിച്യാട് റെയിഞ്ച് ഓഫീസിനുമുന്നിലേക്ക് നടത്തിയ മാര്‍ച്ചിലും പ്രതിഷേധം അലയടിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page