- Advertisement -

- Advertisement -

അദാലത്തുകളും ഉദ്ഘാടനങ്ങളും  പ്രഹസനം ഐ സി ബാലകൃഷ്ണന്‍

0

ജില്ലയില്‍ നടന്ന അദാലത്തുകളും ഉദ്ഘാടനങ്ങളും വെറും പ്രഹസനമാണെന്ന് എംഎല്‍എ ഐ സി ബാലകൃഷ്ണന്‍.ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താതെയുള്ള മെഡിക്കല്‍ കോളേജ് ഉദ്ഘാടനവും വയനാട് പാക്കേജ് പ്രഖ്യാപനവും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ഇദ്ദേഹം കൂട്ടി ചേര്‍ത്തു.

അഞ്ച് വര്‍ഷം സമയമുണ്ടായിട്ടും വയനാട് ജില്ലയില്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ക്ക് യാതൊരു താല്‍പര്യവും എടുക്കാതെ വരുന്ന തിരഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് അവസാനഘട്ടത്തില്‍ പ്രതിപക്ഷത്തെ ജനപ്രതികളെ ഉള്‍പ്പെടുത്താതെയും ചര്‍ച്ച ചെയ്യാതെയും നടത്തിയ അദാലത്തുകളും മെഡിക്കല്‍ കോളേജ് ഉദ്ഘാടനവും പൊതുജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ ഉള്ളതാണെന്നും ഇതിനെതിരെ യുഡിഎഫ് കടുത്ത പ്രതിക്ഷേധം രേഖപെടുത്തുകയാണെന്നും എംഎല്‍എ പറഞ്ഞു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page